പെണ്‍കുട്ടികളെ ഈ നാട്ടില്‍ വളര്‍ത്താനാകില്ലെന്ന് പറഞ്ഞ് അമ്മ ആറു വയസ്സുകാരിയ്ക്കു മേല്‍ പെട്രോള്‍ ഒഴിച്ചു

ന്യൂഡല്‍ഹി : ഉന്നാവോ പെണ്‍കുട്ടി ചികിത്സയിലിരുന്ന ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയ്ക്ക് മുന്നില്‍ വച്ച് പെണ്‍കുട്ടികളെ ഈ നാട്ടില്‍ വളര്‍ത്താനാകില്ലെന്ന് പറഞ്ഞുകൊണ്ട് ആറു വയസ്സുകാരിയ്ക്കു മേല്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ച് അമ്മ.

ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും മാറ്റിയ ശേഷം പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് മാറ്റുന്നതിനിടെ ആയിരുന്നു പെണ്‍കുട്ടിയെ തീ കൊളുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഉടന്‍ തന്നെ പോലീസ് ഇവരെ പിടിച്ചു മാറ്റിയതിനാല്‍ കുട്ടിയെ രക്ഷപെടുത്താനായിരുന്നു. അതേ സമയം അമ്മയെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

Comments are closed.