ഡിസംബര്‍ 16 മുതല്‍ അവധിദിവസങ്ങളിലും ഇനി നെഫ്റ്റ് ഇടപാടുകള്‍ നടത്താം

മുംബൈ: ഡിസംബര്‍ 16 മുതല്‍ അവധിദിവസങ്ങളിലും ഇനി നെഫ്റ്റ് ഇടപാടുകള്‍ നടത്താമെന്ന് റിസര്‍വ് ബാങ്ക്. ആഗസ്റ്റ് മാസത്തില്‍ തന്നെ ഈ സൗകര്യം ഡിസംബറോടെ ഏര്‍പ്പെടുത്തുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 16 ന് രാത്രി 12.30 യോടെ നെഫ്റ്റ് ഉപയോഗിച്ച് ആദ്യ ഇടപാട് നടത്താനാകും.

നിലവിലുള്ള നിയമാവലികള്‍ തന്നെയാണ് പുതിയ സൗകര്യത്തിലും ബാധകമാണ്. അതേസമയം എല്ലാ ബാങ്കുകള്‍ക്കും നെഫ്റ്റ് 24 മണിക്കൂറും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തിന് ശേഷം ഇടപാടുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നതാണ്.

Comments are closed.