കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ പ്രതാപനും ഡീനും മാപ്പുപറയണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഉന്നാവയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് ബഹളത്തിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു നേരെ കൈചുരുട്ടി ആക്രോശിച്ച എം.പിമാരായ ടി.എന്‍. പ്രതാപനും ഡീന്‍കുര്യാക്കോസും തിങ്കളാഴ്ച മാപ്പുപറയണമെന്ന് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഇരുവരും തിങ്കളാഴ്ച നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സ്പീക്കറുടെ അനുമതി തേടിയിരിക്കുകയാണ്.

വനിതയായ കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ പ്രതാപനും ഡീനും മാര്‍ഷല്‍മാരോട് മോശമായി പെരുമാറിയതിന് അടുത്തിടെ പ്രതാപന്‍ സസ്പെന്‍ഷനിലായതും ചൂണ്ടിക്കാട്ടി ആം ആദ്മി, ബി.ജെ.ഡി എം.പിമാരും ബി.ജെ.പിയെ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ വിഷയം വഴിതിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമാണിതെന്നും മാപ്പ് പറയില്ലെന്നും കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് മറുപടി പറഞ്ഞു.

Comments are closed.