നെടുമ്പാശേരി വിമാനത്താവളത്തില്‍ 3.750 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏതാണ്ട് 1.16 കോടി രൂപ വില വരുന്ന 3.750 കിലോഗ്രാം സ്വര്‍ണ്ണം രണ്ടുപേരില്‍ നിന്നായി വിമാനത്താവള അധികൃതര്‍ പിടികൂടി.

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണമിശ്രിതമായി കാലില്‍ കെട്ടിവെച്ച നിലയില്‍ മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്ന് പിടികൂടിയത്. അതേസമയം ക്യാപ്‌സൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന അര കിലോ സ്വര്‍ണം കോഴിക്കോട് സ്വദേശിയില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു.

Comments are closed.