വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച നാലാം പ്രതിയെ നടുറോഡില്‍ നാട്ടുകാര്‍ ആക്രമിച്ചു

പാലക്കാട്: വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച നാലാം പ്രതിയെ അട്ടപ്പള്ളത്ത് വെച്ച് നടുറോഡില്‍ നാട്ടുകാര്‍ ആക്രമിച്ചു. നാട്ടുകാരുമായി വാക്കു തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പ്രതിയായിരുന്ന കുട്ടിമധു പറയുന്നു.

തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാളയാറില്‍ കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു.

Comments are closed.