മുടിയുടെ ആരോഗ്യത്തിന് ബദാം ഓയില്‍

ചർമ്മം ചുളിയുന്നത്, ചർമ്മത്തിൽ മൊരിയിളകുന്നത്, കാൽ വിണ്ടു കീറുന്നത്, ചുണ്ട് വിണ്ടു പൊട്ടുന്നത് എല്ലാം നിങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഈ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ബദാം ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നുണ്ട്.

ബദാം ഓയിൽ രണ്ട് തരമാണ് ഉള്ളത്. ബദാം ഉണ്ടാവുന്ന വൃക്ഷത്തിന്റെ തരം അനുസരിച്ച് അവക്ക് മധുരമോ കയ്പോ ഉണ്ടാവാം. മധുരമുള്ള ബദാമിൽ യാതൊരു വിധത്തിലുള്ള വിഷ രാസവസ്തുക്കളും അടങ്ങിയിട്ടില്ല. എന്നാൽ കയ്പുള്ള ബദാം വ്യത്യസ്ത തരം ബദാം മരത്തിൽ നിന്നാണ് ഉണ്ടാവുന്നത്.

ഇതിൽ ധാരാളം ടോക്സിൻ അടങ്ങിയിട്ടുണ്ട്. എങ്കിലും ഇത് ശുദ്ധീകരിച്ച് കഴിയുമ്പോൾ പലപ്പോഴും ബദാമിന്‍റെ എല്ലാ വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നുണ്ട്. കയ്പ്പുള്ള ബദാം ഓയിൽ പലപ്പോഴും സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉണ്ടാക്കുന്നതിനോ സൗന്ദര്യ സംരക്ഷണത്തിനോ ഒക്കെ വേണ്ടിയാണ് ഉപയോഗിക്കുന്നത്.

പലപ്പോഴും എന്തൊക്കെ തേച്ച് പിടിപ്പിച്ചിട്ടും പലരുടേയും മുടി പെട്ടെന്ന് പൊട്ടിപ്പോവുകയും ആരോഗ്യമില്ലാത്തതായി മാറുകയും ചെയ്യുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് ബദാം ഓയിൽ. ഇത് പെട്ടെന്നാണ് മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും മുടിക്കുണ്ടാവുന്ന തകരാറുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നത്.

സൗന്ദര്യ സംരക്ഷണം എപ്പോഴും വെല്ലുവിളിയാവുമ്പോൾ മുടിയെ പലരും മറക്കുകയാണ് ചെയ്യുന്നത്. എന്നാൽ മുടിക്ക് ആരോഗ്യം നൽകുന്നതിനും തിളക്കം വർദ്ധിപ്പിക്കുന്നതിനും നിങ്ങൾക്ക് ബദാം ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് അൽപം വെളിച്ചെണ്ണയുമായി മിക്സ് ചെയ്ത് മുടിയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ട് എങ്കിലും മസ്സാജ് ചെയ്ത ശേഷം വേണം കുളിക്കുന്നതിന്.

എല്ലാവരേയും ഒരുപോലെ വ‍ലക്കുന്ന ഒന്നാണ് താരൻ. അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട് ബദാം ഓയിൽ. ഇത് അൽപം ചൂടാക്കി ഒരു മുട്ടയുടെ വെള്ള കൂടി മിക്സ് ചെയ്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് നല്ലതു പോലെ ഒന്ന് മസ്സാജ് ചെയ്യുക.

20 മിനിട്ടിന് ശേഷം ഇത് മുടിയിൽ നിന്ന് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിക്കുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിനും താരനെന്ന് വില്ലനെ പൂർണമായും പ്രതിരോധിക്കുന്നതിനും സാധിക്കുന്നുണ്ട്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയാൻ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആഴ്ചയിൽ രണ്ടോ മൂന്നോ ആഴ്ച ഇത് ചെയ്താൽ മതി. മുടിയുടെ ആരോഗ്യം വീണ്ടെടുത്ത് താരനെ നമുക്ക് പൂർണമായും ഇല്ലാതാക്കാം.

പുരികം പലപ്പോഴും പലര്‍ക്കും അൽപം കുറവായിരിക്കും. ഇത് പലരുടേയും ആത്മവിശ്വാസത്തെ ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. പുരികം വളരുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ പലരും തയ്യാറാവുകയും ചെയ്യും.

എന്നാൽ ഇനി അൽപം ബിറ്റർ ആൽമണ്ട് ഓയിൽ എന്നും രാത്രി പുരികത്തിൽ തേച്ച് പിടിപ്പിച്ച് കിടക്കുക. ഇത് നിങ്ങളുടെ പുരികത്തിൽ ഒരാഴ്ചയെങ്കിലും തുടർച്ചയായി തേച്ച് പിടിപ്പിച്ച് കിടന്നാല്‍ തന്നെ പ്രകടമായ മാറ്റം നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

പലരിലും വെല്ലുവിളി ഉയർത്തുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് അകാല വാർദ്ധക്യം. പ്രായമാവുന്നുണ്ട് എന്നതിന്‍റെ ലക്ഷണങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ നിങ്ങളുടെ മുഖത്തും ചർമ്മത്തിലും കാണപ്പെടുന്ന അവസ്ഥയുണ്ടോ? എങ്കിൽ അൽപം ശ്രദ്ധിക്കാം. അതിന് പരിഹാരം കാണാൻ ഇനി നെട്ടോട്ടമോടേണ്ട അവസ്ഥയില്ല.

ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ബദാം ഓയിലും അൽപം വിറ്റാമിൻ ഇ ഓയിലും മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ ചുളിവിനെ ഇല്ലാതാക്കി ചർമ്മം നല്ല തിളക്കമുള്ളതാക്കി ക്ലിയറാക്കി മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. നല്ലതു പോലെ മസ്സാജ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.

ചർമ്മത്തിൽ മൃതകോശങ്ങൾ അടിയുന്നത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതാണ് മറ്റൊരു പ്രതിസന്ധി. ഇത് പിന്നീട് ബ്ലാക്ക്മാർക്ക് പോലുള്ള അസ്വസ്ഥതകളിലേക്ക് നയിക്കുന്നുണ്ട്.

ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അൽപം ബദാം ഓയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ചർമ്മസംരക്ഷണത്തിന് വേണ്ടി പ്രതിസന്ധി ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാം അൽപം ബദാം ഓയിലില്‍ നമുക്ക് തീർക്കാവുന്നതാണ്. ഇത് ബ്ലാക്ക്ഹെഡ്സ് പൂർണമായും മാറുന്നതിനും മൃതകോശങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

ചർമ്മത്തിൽ പലപ്പോഴും ചെറിയ രീതിയിൽ പോലും ഉള്ള കറുത്ത കുത്തുകൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി അൽപം ബദാം ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് അൽപം നാരങ്ങ നീര് മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക.

പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇത് ചെയ്യുക. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് കറുത്ത കുത്തുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മുഖക്കുരു പാടുകളെ പോലും ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്.

Comments are closed.