ഒമാനില്‍ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം

മസ്‌കത്ത്: രണ്ടുദിവസമായി രാജ്യത്ത് കനത്ത മഴ തുടരുന്ന ഒമാനില്‍ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. ഞായറാഴ്ച മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കനത്ത മഴയും കാറ്റും മൂലം വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഏവിയേഷന്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി.

കൂടാതെ അടുത്ത രണ്ടു ദിവസം വിവിധ ഇടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്നും തീര പ്രദേശങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യകതമാക്കി.

നിസ്വ, ബഹ്ല, അല്‍ അവാബി, ഇബ്രി, ദങ്ക്, യങ്കല്‍, സുഹാര്‍, ഇബ്ര, ജബല്‍ അഖ്ദര്‍, ബിര്‍കത്ത് അല്‍ മൗസ്, ജബല്‍ ശംസ് തുടങ്ങി വിവിധ ഇടങ്ങളിലാണ് പെയ്തത്. ഞായറാഴ്ച അല്‍ ദാഹിറ, അല്‍ ബുറൈമി, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, മസ്‌കത്ത്, അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ എന്നിവിടങ്ങളില്‍ 30 മില്ലീമീറ്റര്‍ മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതാണ്.

Comments are closed.