ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന്റെ ആദ്യ പ്രദര്‍ശനം

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് കാനിലെ പാം ഡി ഓര്‍ ഉള്‍പ്പടെ വിവിധ മേളകളില്‍ നിന്നായി പതിനഞ്ചിലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന്റെ ആദ്യ പ്രദര്‍ശനം നടക്കുന്നു. തുടര്‍ന്ന് ഇന്ന് 63 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ തളരാത്ത പോരാട്ടത്തിന്റെ കഥയുമായി ‘മായി ഘട്ട്: ക്രൈം നം.103/2005 ന്റെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കുന്നുണ്ട്. മലയാള ചിത്രമായ ആര്‍ കെ കൃഷാന്ദിന്റെ വൃത്താകൃതിയിലുള്ള ചതുരത്തിന്റെ ആദ്യ പ്രദര്‍ശനവും ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍ ഇന്ന് കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.

Comments are closed.