ബിഎസ് VI കോമ്പസ് പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്

ബിഎസ് VI പതിപ്പുകളെ ഉടന്‍ അവതരിപ്പിക്കുമെന്ന് അടുത്തിടെയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഎസ് VI കോമ്പസ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

മഹാരാഷ്ട്രയിലെ അഹമ്മദനഗറില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് വാഹനം ക്യാമറയില്‍ കുടങ്ങിയത്. പിന്നിലെ ഗ്ലാസില്‍ ബിഎസ് VI എന്ന് എഴുതിയിരിക്കുന്ന സ്റ്റിക്കര്‍ കാണാന്‍ സാധിക്കും. 170 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പരീക്ഷണ ഓട്ടം നടത്തിയത്.

നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ബിഎസ് VI -ലേക്ക് മാറുന്നതോടെ കാറിന്റെ കരുത്ത് വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 -ലാണ് കോമ്പസിനെ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

അന്നു മുതല്‍ ഇന്നുവരെ വളരെ മികച്ച് ജനപ്രതീതിയാണ് കോമ്പസിന് ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോമ്പസിന്റെ പല പരിഷ്‌കരിച്ച പതിപ്പുകളും കമ്പനി രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. 2020 -ഓടെ കേമ്പസിന്റെ പരിഷ്‌കരിച്ച് മറ്റൊരു പതിപ്പിനെ കൂടി കമ്പനി വിപണിയില്‍ എത്തിക്കും. എന്നാല്‍ വാഹനത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് കമ്പനി അറിയിച്ചിട്ടില്ല.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. ബിഎസ് VI -ലേക്ക് മാറ്റുമ്പോള്‍ തന്നെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുകളെയും കമ്പനി അവതരിപ്പിച്ചേക്കും. 14.99 ലക്ഷം രൂപ മുതല്‍ 26.80 ലക്ഷം വരെയാണ് ഇന്ത്യന്‍ വിപണിയില്‍ കോമ്പസിന്റെ എക്സ്ഷോറൂം വില.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലാണ് കോമ്പസ്. എന്നാല്‍ ഈ നിരയിലേക്ക് കിയ സെല്‍റ്റോസ്, എംജി ഹേക്ടര്‍ എന്നിവര്‍ എത്തിയതോടെ വാഹനത്തിന്റെ വില്‍പ്പന ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റടക്കം അത്യാധുനിക സൗകര്യങ്ങളോടെയാണ് എംജി ഹെക്ടറിന്റെ വിപണിയിലേക്കുള്ള കടന്ന് വരവ്.

എന്നാലും ജീപ്പ് പ്രമികളുടെ ആദ്യ ചോയിസ് കോമ്പസ് തന്നെയാണ്. നവീകരിച്ച വിപണിയില്‍ എത്തുന്ന കോമ്പസിന് പഴയ പ്രചാരം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവിലെ പ്രധാന എതിരാളികളായ ഹെക്ടറിലെയും, സെല്‍റ്റോസിലും ഉള്ള ഫീച്ചറുകള്‍ വാഹനത്തിലും പ്രതീക്ഷിക്കാം.

പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി, വെന്റിലേഷനുള്ള സീറ്റുകള്‍, വൈദ്യുത പിന്തുണയാലുള്ള ടെയില്‍ഗേറ്റ്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, കണക്ടഡ് കാര്‍ ടെക്നോളി, ഇന്‍ബില്‍ട്ട് സിം എന്നിവയെല്ലാം മോഡലില്‍ ഇടംപിടിച്ചേക്കും.

2021 -ല്‍ കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനെയും ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിക്കും. കോമ്പസിനെ ആധാരമാക്കിയാവും പുതിയ ഏഴ് സീറ്റര്‍ എസ്‌യുവി വിപണിയില്‍ എത്തുക. പൂനെയിലുള്ള ജീപ്പിന്റെ നിര്‍മ്മാണശാലയില്‍ തന്നെയാകും പുതിയ എസ്‌യുവിയുടെയും നിര്‍മ്മാണം എന്ന് കമ്പനി അറിയിച്ചു.

Comments are closed.