മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിന് എമര്‍ജന്‍സി പ്ലാന്‍

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരിക്കുകയാണ് അധികൃതര്‍. ജനുവരി 11,12 തീയ്യതികളിലാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ നാല് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിനായി എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു.

ഫ്‌ലാറ്റിന് സമീപത്തെ വീടുകളിലുണ്ടായ വിള്ളല്‍ കണക്കിലെടുത്ത് പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ തയ്യാറാക്കിയ ബ്ലാസ്റ്റ് പ്ലാനിന് പുറമേ എമര്‍ജന്‍സി പ്ലാന്‍ കൂടി തയ്യാറാക്കാന്‍ സാങ്കേതിക സമിതി തീരുമാനിക്കുകയായിരുന്നു. കൂടാതെ കമ്പനികള്‍ തയ്യാറാക്കിയ ബ്ലാസ്റ്റ് പ്ലാനില്‍ തിരുത്തല്‍ വരുത്താനും സാങ്കേതിക സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച അംഗീകൃത സ്‌ഫോടക വസ്തുക്കള്‍ മാത്രമേ പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ക്ക് ഉപയോഗിക്കാനാവുന്നത്. ഫ്‌ലാറ്റുകള്‍ക്ക് സമീപമുള്ള പെട്രോളിയം പൈപ്പ് ലൈനില്‍ പൊളിക്കല്‍ ദിവസം എണ്ണ സംഭരിക്കരുതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എക്‌സ്‌പ്ലോസിവ് കണ്‍ട്രോളര്‍ ഡോ.ആര്‍.വേണുഗോപാല്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹിചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.