വാഹനങ്ങളുടെ പുക പരിശോധനാ നിരക്ക് 20 മുതല്‍ 50 രൂപ വരെ കൂട്ടി

കോലഞ്ചേരി: സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് 5 വര്‍ഷത്തിനു ശേഷം വാഹനങ്ങളുടെ പുക പരിശോധനാ നിരക്ക് 20 മുതല്‍ 50 രൂപ വരെ വര്‍ദ്ധിപ്പിച്ചു. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിച്ചില്ലെങ്കില്‍ പുതിയ നിയമ പ്രകാരം 2000 രൂപ പിഴ ഈടാക്കാം.

ആറ് മാസമാണു സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കൂടാതെ പുക പരിശോധനാ ഏജന്‍സികളിലെ ടെക്നീഷ്യന്മാരുടെ യോഗ്യത എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ എടപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ചിലെ രണ്ടാഴ്ച പരിശീലന സര്‍ട്ടിഫിക്കറ്റും വേണ്ടതാണ്.

Comments are closed.