ഷെയിന്‍ നിഗവും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വച്ച് കൂടിക്കാഴ്ച നടത്തി

കൊച്ചി: ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഷെയിന്‍ നിഗവും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി അമ്മയുടെ ഭാരവാഹികൂടിയായ നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വച്ച് കൂടിക്കാഴ്ച നടത്തി. വിലക്ക് മുതല്‍ ഷെയിന്‍ രാജസ്ഥാനിലെ അജ്മീറില്‍ സന്ദര്‍ശനത്തിന് പോയിരിക്കുകയായിരുന്ന താരം കഴിഞ്ഞ ദിവസമാണ് തിരികെ എത്തിയത്. തുടര്‍ന്ന് ചര്‍ച്ചയില്‍ മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ആദ്യ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ 15 ദിവസമാണ് ചിത്രീകരണത്തിന് ആവശ്യമായത് എന്ന് പറഞ്ഞെങ്കിലും പിന്നീട് 24 ദിവസത്തെ ഷൂട്ട് ആവശ്യമാണെന്ന് സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് നിലവിലെ പ്രശ്നങ്ങളുണ്ടാക്കിയത്. അമ്മ ഭാരവാഹികളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഷെയിന്‍ പറയാനുള്ളതെല്ലാം വിശദമായി തന്നെ അവതരിപ്പിക്കുകയും ഫെഫ്കയുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അറിയിച്ചു.

Comments are closed.