സൗദി അരാംകോ ഓഹരികളിന്മേലുള്ള വ്യാപാരം ഈ മാസം 11ാം തീയതി ആരംഭിക്കുമെന്ന് തദാവുല്‍

റിയാദ്: സൗദി അരാംകോ പൊതുവിപണിയിലിറക്കിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 2222 എന്ന കോഡില്‍ ലിസ്റ്റ് ചെയ്ത ഓഹരികളിന്മേലുള്ള വ്യാപാരം ഈ മാസം 11ാം തീയതി ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സൗദി സ്റ്റോക് എക്‌സ്‌ചേഞ്ചായ തദാവുല്‍ അറിയിച്ചു. അരാംകോയുടെ ഓഹരി വില്‍പന ഈ മാസം നാലിനായിരുന്നു അവസാനിച്ചത്.

ആകെ ഒന്നര ശതമാനം ഓഹരികളായിരുന്നു വിറ്റത്. വില്‍പനക്ക് താല്‍ക്കാലികമായി നിശ്ചയിച്ച 32 സൗദി റിയാല്‍ (8.53 അമേരിക്കന്‍ ഡോളര്‍) എന്ന മുഖവില തന്നെയാണ് യഥാര്‍ത്ഥ ഓഹരി വില. ആരാംകോ ഒന്നര ശതമാനം ഓഹരി വില്‍പനയിലൂടെ നേടിയത് 25.6 ശതകോടി ഡോളറാണ്. സൗദി ഓഹരി വിപണിയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന ഓഹരി മൂല്യമാണിത്. തുടര്‍ന്ന് ഇതോടെ ഓഹരിയുടമകള്‍ക്ക് തങ്ങളുടെ ഓഹരികള്‍ യഥേഷ്ടം കൈമാറ്റം ചെയ്യാനും വില്‍ക്കാനും കഴിയുന്നതാണ്.

Comments are closed.