ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മത്സരം നേരില്‍ കാണാനായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകന്‍

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മത്സരം നേരില്‍ കാണാനായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകന്‍ സുധീര്‍ കുമാര്‍ തിരുവനന്തപുരത്തെത്തി.

”കാര്യവട്ടത്ത് ഒരു മത്സരം കാണുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഇന്ത്യയുടെ ഭാഗ്യ മൈതാനമാണിത്. ടി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് കരുത്തരാണ്. എന്നാല്‍ രാഹുലും രോഹിതും കോലിയും ഉള്‍പ്പെടുന്ന മുന്‍നിര ഇന്ത്യക്ക് വിജയം കൊണ്ടുവരും. തീര്‍ച്ചയായും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇല്ലാതെ പോയത് ഒരു നഷ്ടമായി തോന്നുന്നുണ്ട്. അദ്ദേഹം വിരമിച്ച ശേഷം ടീം ഇന്ത്യക്ക് ഒന്നാകെ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഞ്ജു സാംസണ് ടീമില്‍ അവസരം നല്‍കണം. സഞ്ജുവിന്റെ ഹോം ഗ്രൗണ്ടാണിത്. ഇവിടെ അദ്ദേഹത്തിന് നന്നായി കളിക്കാന്‍ സാധിക്കുമെന്ന് സുധീര്‍ പറയുന്നു.

Comments are closed.