തൃഷ നായികയാകുന്ന പുതിയ സിനിമയായ രാംഗിയുടെ ടീസര്‍ പുറത്തുവിട്ടു

തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന പുതിയ സിനിമയായ രാംഗിയുടെ ടീസര്‍ പുറത്തുവിട്ടു. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് രാംഗി എത്തുന്നത്. എങ്കെയും എപ്പോതും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ചിത്രത്തിന്റെ സംവിധാനം.

പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്ക്കാണ് എം ശരവണന്‍ തിരക്കഥയും സംഭാഷണവും. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സി സത്യയാണ് സംഗീത സംവിധാനം. ചിത്രത്തില്‍ തൃഷയ്ക്ക് ആക്ഷന്‍ രംഗങ്ങളുണ്ടെന്നാണ് ടീസര്‍ നല്‍കുന്നത്.

Comments are closed.