വെസ്റ്റ് ഇന്‍ഡീസിന്റ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സിന് നന്ദി അറിയിച്ച് വിരാട് കോലി

തിരുവനന്തപുരം: ഹൈദരാബാദില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോലിയെ മുന്‍ വിന്‍ഡീസ് താരം അഭിനന്ദിച്ചിരുന്നു. ഇതിന് മറുപടിയായി വെസ്റ്റ് ഇന്‍ഡീസിന്റ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്സിന് നന്ദി അറിയിച്ച് വിരാട് കോലി രംഗത്തെത്തി.

ആദ്യ ടി20യില്‍ 50 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. തുടര്‍ന്ന് കോലി ആശ്ചര്യപ്പെടുത്തുന്നുവെന്നാണ് റിച്ചാര്‍ഡ്സിന്റെ ട്വീറ്റ്. നന്ദി ബിഗ് ബോസ്. നിങ്ങളില്‍ ഇത് കേള്‍ക്കുന്നത് വലിയ് കാര്യം തന്നെയാണ്. എന്നാണ് കോലി മറുപടി പറഞ്ഞത്.

Comments are closed.