ഭാരതി ടെലിക്കോം വിദേശ നിക്ഷേപം സ്വീകരിക്കാനായി സർക്കാരിന്‍റെ അനുമതി തേടി

എയർടെൽ വിദേശ കമ്പനിയായി മാറുമെന്ന് സൂചന. എയർടെല്ലിന്‍റെ പ്രമോട്ടറായ ഭാരതി ടെലിക്കോം വിദേശ നിക്ഷേപം സ്വീകരിക്കാനായി സർക്കാരിന്‍റെ അനുമതി തേടി. സിംഗ്ടെൽ അടക്കമുള്ള വിദേശ കമ്പനികളിൽ നിന്നും 4,900 കോടി രൂപയാണ് കമ്പനി നിക്ഷേപമായി വാങ്ങാൻ ഉദ്ദേശിക്കുന്നത്. ഈ നിക്ഷേപം സ്വീകരിച്ചാൽ നിയമപ്രകാരം കമ്പനി വിദേശ കമ്പനിയായി മാറും.

വിദേശ കമ്പനികളിൽ നിന്നും ഫണ്ട് സ്വീകരിച്ചാൽ എയർടെല്ലിന്‍റെ പ്രമേട്ടറായ ഭാരതി ടെലിക്കോം ഓഹരികളിൽ 50 ശതമാനത്തിലധികം വിദേശ കമ്പനികളുടെ കൈകളിലാകും. ഇതോടെ നിയമപ്രകാരം കമ്പനിയുടെ ഉടമസ്ഥാവകാശവും മറ്റൊരു വിദേശ കമ്പനിയിലേക്ക് പോകും. എന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ സുനിൽ ഭാരതി മിത്തലിനും കുടുംബത്തിനും ഭാരതി ടെലികോമിൽ 52 ശതമാനം ഓഹരിയാണ് ഉള്ളത്. ഭാരതി ടെലികോമിന് എയർടെല്ലിൽ 41 ശതമാനം ഓഹരിയാണുള്ളത്. ഒരു വിദേശ പ്രൊമോട്ടർ സ്ഥാപനത്തിന് 21.46 ശതമാനവും പബ്ലിക് ഷെയർഹോൾഡർമാർക്ക് 37 ശതമാനം ഓഹരികളാണ് ഈ ടെലികോം സ്ഥാപനത്തിൽ നിലവിലുള്ളത്.

സിംഗ്ടെലിൽ നിന്നും മറ്റ് ചില വിദേശ നിക്ഷേപകരിൽ നിന്നുമുള്ള നിക്ഷേപം ഉൾപ്പെടുന്ന 4,900 കോടി രൂപയുടെ ഇൻഫ്യൂഷൻ സ്വീകരിക്കുന്നതിനായി ഭാരതി ടെലികോം സർക്കാരിനോട് അനുമതി തേടി. ഈ അനുമതി ലഭിക്കുന്നതോടെ ഭൂരിപക്ഷം ഓഹരികളും വിദേശ നിക്ഷേപകരുടെ കൈവശമായി മാറും.

ഇതോടെ ഭാരതി ടെലികോം ഒരു വിദേശ സ്ഥാപനമായി മാറും. ഈ മാസം തന്നെ നിക്ഷേപം സ്വീകരിക്കാനുള്ള അപേക്ഷ ടെലിക്കോം വകുപ്പ് പരിഗണിക്കുമെന്നാണ് കരുതുന്നത്. കമ്പനിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ഏർപ്പെടുത്താനുള്ള എയർടെല്ലിന്‍റെ അപേക്ഷ നേരത്തെ ടെലികോം വകുപ്പ് നിരസിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

നിലവിലുള്ള കുടിശ്ശിക അടയ്ക്കാൻ 3 ബില്യൺ ഡോളർ സമാഹരിക്കാൻ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇക്വിറ്റി ഷെയറുകളുടെ പൊതു, സ്വകാര്യ ഓഫറിങുകൾ, ക്യുഐപി എന്നിവ വഴി പണം സമാഹരിക്കാൻ ബോർഡ് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. ഇത്തരം സാമ്പത്തിക തീരുമാനങ്ങൾ കമ്പനിയുടെ മാനേജ്മെന്‍റ് തലത്തിൽ നടക്കെ തന്നെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി കമ്പനി മൂന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു.

പുതുതായി അവതരിപ്പിച്ച പ്ലാനുകളുടെ നിരക്ക്. 219 രൂപ, 399 രൂപ, 449 രൂപ എന്നിങ്ങനെയാണ്. പുതുതായി സമാരംഭിച്ച ഈ പ്ലാൻ പ്രകാരം മറ്റ് നെറ്റ്‌വർക്കുകളിലേക്ക് സൗജന്യ അൺലിമിറ്റഡ് കോളിംഗ്. ദിവസവും യഥാക്രമം 1 ജിബി, 1.5 ജിബി, 2 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു.

സൗജന്യ വിങ്ക് മ്യൂസിക്ക്, എയർടെൽ എക്സ്സ്ട്രീം ആപ്പ് പ്രീമിയം, ഹലോ ട്യൂൺസ് എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാനുകളിലൂടെ ലഭിക്കും. ഡിസംബർ 3 മുതൽ എയർടെൽ എല്ലാ പ്രീപെയ്ഡ് പ്ലാനുകളുടെയും വില ഉയർത്തിയിരുന്നു. 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ വാലിഡിറ്റികളിലാണ് കമ്പനി പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്.

Comments are closed.