മൂന്നാം ചാന്ദ്ര ദൗത്യത്തിന് 75 കോടി രൂപ അനുവദിക്കണമെന്ന ആവശ്യവുമായി ഐ.എസ്. ആര്‍.ഒ.

തിരുവനന്തപുരം: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനും അവിടെ യന്ത്രമനുഷ്യനെ അല്‍പദൂരം നടത്താനും അതിലൂടെ സവിശേഷ പരീക്ഷണങ്ങള്‍ ചന്ദ്രനില്‍ നടത്താനുമായിരുന്നു ഐ.എസ്. ആര്‍.ഒയുടെ ലക്ഷ്യം. എന്നാല്‍ വിക്രം ലാന്‍ഡര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ വീണതോടെ ദൗത്യം പരാജയമായി. തുടര്‍ന്ന് മൂന്നാം ചാന്ദ്ര ദൗത്യത്തിന് 75 കോടി രൂപ അനുവദിക്കണമെന്ന ആവശ്യവുമായി ഐ.എസ്. ആര്‍.ഒ. കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

ഗഗന്‍യാനിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനാലാണ് മൂന്നാം ചന്ദ്രയാന്‍ വിക്ഷേപണം അടുത്ത നവംബര്‍ വരെ നീളുന്നത്. അല്ലെങ്കില്‍ അടുത്ത വര്‍ഷം മദ്ധ്യത്തോടെ മൂന്നാം ചന്ദ്രയാന്‍ ദൗത്യം ലക്ഷ്യത്തിലെത്തുമായിരുന്നു. പേടകം, യന്ത്രഭാഗങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് സമയമെടുക്കുന്നത്.

ഇതിനു പുറമെ രണ്ടാം ചാന്ദ്രദൗത്യത്തില്‍ റോവറിനും ലാന്‍ഡറിനും പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണങ്ങള്‍ അപഗ്രഥിച്ച് അവ പരിഹരിക്കാനുളള വിദഗ്ധസമിതിയുടെ നിര്‍ദ്ദേശങ്ങളും മൂന്നാം ദൗത്യത്തില്‍ അത്യാവശ്യമാണ്. തുടര്‍ന്ന് 666 കോടിയുടെ വികസന സഹായമാണ് ഐ.എസ്.ആര്‍.ഒ യുടെ ആവശ്യം. അതേസമയം ചന്ദ്രയാന്‍ 2 പേടകം ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്യമായി സന്ദേശങ്ങളും ലഭിക്കുന്നുണ്ട്.

Comments are closed.