കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പുനലൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സ്വന്തമാക്കി

പുനലൂര്‍: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പുനലൂരിലെ ചെമ്മന്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മാവിള അരീപ്ലാച്ചി ജിബിന്‍ ഭവനില്‍ എം. ജോസഫിന് ലഭിച്ചു. പുനലൂരിലെ കെ.വൈ. ലോട്ടറി ഏജന്‍സിയില്‍ നിന്ന് പവര്‍ ഹൗസ് ജംഗ്ഷനിലെ ലോട്ടറി വില്‍പ്പനക്കാരനായ മുരളീധരന്‍ വില്പനയ്‌ക്കെടുത്ത കെ.വൈ. 208079 -ാം നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.

കാനറ ബാങ്ക് പുനലൂര്‍ ശാഖയില്‍ നിന്ന് വായ്പയെടുത്ത് ഓട്ടോ വാങ്ങിയ ജോസഫ് എട്ടു വര്‍ഷമായി ഓടിക്കുന്നു. അടുക്കളമൂലയില്‍ ഭാര്യയും മൂന്നു മക്കളുമൊത്ത് വാടകയ്ക്കു താമസിക്കുന്ന ജോസഫിന് സ്വന്തമായി വീടാണ് ലക്ഷ്യം.

Comments are closed.