പ്രമേഹത്തിന്റെ അളവ് ഭക്ഷണത്തിന് മുന്‍പും ശേഷവും

പ്രമേഹം വരാതിരിക്കുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ ജീവിത ശൈലിയും ആരോഗ്യ ശീലങ്ങളും എല്ലാം നിങ്ങൾക്ക് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ബ്ലഡ് ഷുഗർ ലെവല്‍ എന്താണ് എന്ന് പലർക്കും അറിയുകയില്ല. ശരീരത്തിന്‍റെ ഊര്‍ജ്ജത്തിന്‍റെ അടിസ്ഥാന ഘടകം എന്ന് പറയുന്നത് ഗ്ലൂക്കോസ് ആണ്. ഗ്ലൂക്കോസ് ആണ് ശരീരത്തിലെ ബ്ലഡ്ഷുഗറിൻറെ അളവിനെ നിയന്ത്രിക്കുന്നത്. അതിലൂടെ നിങ്ങൾക്ക് ആരോഗ്യമുള്ള ശരീരത്തിന് എത്രത്തോളം ഷുഗർ അളവ് വേണം എന്ന് മനസ്സിലാക്കാവുന്നതാണ്.

ഇൻസുലിൻ ആണ് കുറഞ്ഞ പ്രമേഹത്തിന് വേണ്ടി സഹായിക്കുന്നത്, എന്നാൽ ആന്‍റി ഇൻസുലിൻ ഹോർമോണുകളാണ് രക്തത്തിലെ ബ്ലഡ് ഷുഗറിന്‍റെ അളവ് വർദ്ധിപ്പിക്കുന്നത്. ഇതിന് കൃത്യമായി നിലനിർത്തുന്നതിന് വേണ്ടി സഹായിക്കുന്നത് ഗ്ലൂക്കോസ് ആണ്.

പ്രമേഹത്തിന്‍റെ അളവ് കൂടുതലാണ് എന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ പരിശോധനയിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നോര്‍മൽ അളവിലാണ് പ്രമേഹം എന്നുണ്ടെങ്കിൽ ഭക്ഷണത്തിന് മുൻപ് തന്നെ ഇത് പരിശോധിക്കാവുന്നതാണ്.

80-100 വരെയാണ് ഭക്ഷണത്തിന് മുൻപ് പ്രമേഹത്തിന്‍റെ അളവ് ഉള്ളത്. ഇവരിൽ ഭക്ഷണം കഴിച്ച ശേഷം പ്രമേഹത്തിന്‍റെ അളവ് 172-200 ആയിരിക്കും. ഭക്ഷണം കഴിഞ്ഞ് മൂന്ന് മണിക്കൂർ ശേഷം പ്രമേഹത്തിന്‍റെ അളവ് 120-140 ആയിരിക്കും.

നിങ്ങളിൽ ചെറിയ ഒരു സാധ്യതയെങ്കിലും പ്രമേഹത്തിന് ഉണ്ട് എന്നുണ്ടെങ്കിൽ അവരിൽ ഭക്ഷണത്തിന് മുൻപ് 101-125 ആയിരിക്കും അളവ്. ഇവരിൽ ഭക്ഷണത്തിന് ശേഷം 190-230 വരെയായിരിക്കും അളവ്. എന്നാൽ ഭക്ഷണം കഴിഞ്ഞ് മൂന്ന് മണിക്കൂർ കഴിഞ്ഞാൽ പ്രമേഹത്തിന്‍റെ അളവ് എന്ന് പറയുന്നത് 140-160 വരെയായിരിക്കും.

ഇവർ അല്‍പം ശ്രദ്ധിച്ചാൽ രോഗത്തെ നിയന്ത്രിക്കാവുന്നതാണ്. മാത്രമല്ല ഇത് ആരോഗ്യത്തിന് വില്ലനായി മാറാതിരിക്കാൻ ഡയറ്റിംങ് വ്യായാമം ചെറിയ തരത്തിലുള്ള ഭക്ഷണ നിയന്ത്രണം എന്നിവയെല്ലാം ചെയ്യാവുന്നതാണ്.

നിങ്ങൾ ഒരു പ്രമേഹ രോഗിയാണ് എന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. ഇവരിൽ പ്രമേഹത്തിൻറെ അളവ് ഭക്ഷമത്തിന് മുൻപ് തന്നെ 126+ ആയിരിക്കും. ഭക്ഷണത്തിന് ശേഷം നോക്കുകയാണെങ്കിൽ 220-300 വരെയായിരിക്കും ഇവരുടെ പ്രമേഹത്തിന്‍റെ അളവ്.

ഇത് കൂടാതെ ഭക്ഷണത്തിന് മൂന്ന് മണിക്കൂർ ശേഷം നോക്കുകയാണെങ്കിൽ 200+ ആയിരിക്കും പ്രമേഹത്തിന്‍റെ അളവ് അതുകൊണ്ട് ഇതിനെകുറച്ച് കൊണ്ട് വരുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് കൂടുതൽ ആരോഗ്യപ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

ഉയർന്ന പ്രമേഹത്തിന് നിരവധി കാരണങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. തൈറോയ്ഡിൻറേയെ അഡ്രിനാൽ ഗ്രന്ഥിയുടെയോ അളവിൽ മാറ്റം വരുകയാണെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കരളിന്‍റെ പ്രവര്‍ത്തനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവരിൽ പാരമ്പര്യമായി ഡയബറ്റിസ് ഉണ്ടെങ്കിൽ എല്ലാം പലപ്പോഴും ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

പ്രമേഹം കുറഞ്ഞ അളവിൽ ആണ് ഉള്ളത് എന്നുണ്ടെങ്കിൽ അതിന് ചില കാരണങ്ങൾ ഉണ്ട്. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ എല്ലാം പ്രമേഹം കുറയുന്നതിനുള്ള സാധ്യതയുണ്ട്.

Comments are closed.