തിരുവനന്തപുരത്ത് ക്രിഡന്‍സ് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ചു ;ആശുപത്രിയിൽ സംഘർഷാവസ്ഥ

തിരുവനന്തപുരം: കേശവദാസപുരത്തിനു സമീപം പ്രവർത്തിക്കുന്ന ക്രിഡന്‍സ് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഗര്‍ഭിണി മരിച്ചു. ചിറയിന്‍കീഴ് താമരക്കുളം ആല്‍ത്തറമൂട് വയലില്‍ വീട്ടില്‍ വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യും കുഞ്ഞുമാണ് മരിച്ചത്.
ചികിത്സാ പിഴവിനെ തുടര്‍ന്ന് ഗര്‍ഭിണിയും കുഞ്ഞും മരിച്ചതിനെ തുടര്‍ന്ന് കേശവദാസപുരത്തെ ക്രിഡന്‍സ് ആശുപത്രിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍.

ഗര്‍ഭത്തിലിരുന്ന ശിശു മരിച്ചാല്‍ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി കുട്ടിയെ മാറ്റുകയെന്നതാണ് ചികില്‍സാ രീതി. അങ്ങനെ ചെയ്യാതിരുന്നത് കൊണ്ടാണ് അമ്മയുടെ ജീവന്‍ രക്ഷിക്കാൻ കഴിയാഞ്ഞതെന്ന് ബന്ധുക്കൾ. ഇക്കാര്യത്തില്‍ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നാണ് ഉയരുന്ന ആരോപണം.

ക്രിഡന്‍സ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം ആണ് ചിറയിന്‍കീഴ് താമരക്കുളം ആല്‍ത്തറമൂട് വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ജീവന്‍ നഷ്ടമായത് എന്നാണ് ബന്ധുക്കളുടെ ആരോപണം.നില അതീവ ഗുരുതരമായിട്ടുകൂടി വേണ്ട ചികിത്സകള്‍ നല്‍കിയില്ല. എസ് എ ടി ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും മാറ്റിയത് കിംസിലേക്കായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

ആദ്യ പ്രസവവും ഇവിടെ ആയതിനാലാണ് രണ്ടാമതും ഇവിടെ തന്ന വരാൻ തീരുമാനിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രീഷ്മയെ ബന്ധുക്കള്‍ പ്രസവത്തിനു ക്രിഡന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ചയാണ് ഗ്രീഷ്മയുടെ ആരോഗ്യ നില ഗുരുതരമാകുന്നത്.

കുഞ്ഞിന്റെയും അമ്മയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ബന്ധുക്കൾ ഗ്രീഷ്മയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും ക്രിഡന്‍സ് ആശുപത്രി അധികൃതര്‍ കിംസ് ആശുപത്രിയിലേക്കാണ് മാറ്റിയത്. മാറ്റിയെങ്കിലും കുട്ടിയുടെയും അമ്മയുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആശുപത്രിക്കെതിരായ പരാതി മെഡിക്കല്‍ കോളേജ് പൊലീസിന്റെ പരിഗണനയിലാണ്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.