സ്റ്റേറ്റ് ബാങ്ക് എല്ലാ കാലാവധിയിലുളള വായ്പകളുടെയും പലിശ നിരക്ക് കുറച്ചു

ദില്ലി: സ്റ്റേറ്റ് ബാങ്ക് എല്ലാ കാലാവധിയിലുളള വായ്പകളുടെയും പലിശ നിരക്ക് കുറച്ചു. പുതിയ നിരക്കുകള്‍ ഡിസംബര്‍ 10 മുതല്‍ നിലവില്‍ വരുന്നതാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് എട്ടാംതവണ എസ്ബിഐ വായ്പ പലിശ കുറയ്ക്കുമ്പോള്‍ എട്ട് ശതമാനത്തില്‍നിന്ന് 7.90 ശതമാനമായാണ് പലിശ നിരക്ക് കുറയുന്നത്.

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ 10 ബേസിസ് പോയിന്റാണ് കുറച്ചത്. തുടര്‍ന്ന് എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ കുറയുകയും ചെയ്യും.

Comments are closed.