സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ വികസ്വര രാജ്യങ്ങള്‍ക്കിടയിലെ ഏകോപനം അനിവാര്യം : വി.മുരളീധരന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ‘സൗത്ത്-സൗത്ത് കോര്‍പറേഷന്‍ ഇന്‍ ഇന്റര്‍നാഷണല്‍ ടാക്സ് മാറ്റേഴ്സ്’ മൂന്നാമത് ആനുവല്‍ ഡെവലപിംഗ് കണ്‍ട്രി ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നിയമവിരുദ്ധമായ പണമിടപാടുകള്‍, നികുതി വെട്ടിപ്പ്, സാമ്പത്തിക കുറ്റവാളികളെ പ്രഖ്യാപിക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ വികസ്വര രാജ്യങ്ങള്‍ക്കിടയിലെ ഏകോപനം അനിവാര്യമാണെന്ന് പറയുകയുണ്ടായി.

കൂടാതെ സാമ്പത്തിക കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യ ഒമ്പതിന സംയുക്ത ആക്ഷന്‍ അജണ്ട ഇന്ത്യ നിര്‍ദേശിച്ചിരുന്നതായും വി.മുരളീധരന്‍ വ്യക്തമാക്കി.

Comments are closed.