വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കാര്‍ അപകടത്തില്‍ മരിച്ച കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ തൃപ്തിയില്ലെന്നും ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് ഉണ്ണി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു.

ബാലഭാസ്‌ക്കറിന്റെ പരിപാടികളുടെ കോഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് അപകടം നടന്ന സ്ഥലത്ത് അസ്വഭാവികമായ രീതിയില്‍ രണ്ടുപേരെ കണ്ടെന്ന് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തിയത്. കൂടാതെ സത്യം മറനീക്കി പുറത്തു വരുമെന്നും സോബി പറയുന്നു. അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് പറയുന്നത്. പൊതുസമൂഹത്തില്‍ ചര്‍ച്ചയായ കേസായതിനാല്‍ സിബിഐ അന്വേഷണം വേണമോ എന്ന് സര്‍ക്കാര്‍ നിലപാടെടുക്കട്ടെ എന്ന അഭിപ്രായമായിരുന്നു ഡിജിപിക്ക്.

Comments are closed.