പൗരത്വ നിയമഭേദഗതിക്കെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു

ദിസ്പൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള ബന്ദ് തുടങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും അക്രമങ്ങള്‍ തുടങ്ങിയതായും അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭവും നടക്കുകയാണ്.

ലോക്‌സഭയില്‍ ഇന്നലെ അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. ബില്ലിനെതിരായി 80 പേരും 311 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തിരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ വച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പൊലീസ് ലാത്തിവീശിയിരുന്നു. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന്റെ മുന്നിലുള്ളത്. എല്ലാ സര്‍വ്വകലാശാലകളും അസമില്‍ പരീക്ഷകള്‍ റദ്ദാക്കി. അതേസമയം ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തുന്നതാണ്.

Comments are closed.