റഷ്യന്‍ പ്രസിഡന്റും ഉക്രൈന്‍ പ്രസിഡന്റും തമ്മിലെ കൂടിക്കാഴ്ച ; കിഴക്കന്‍ ഉക്രൈനില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് തീരുമാനം

പാരീസ്: കിഴക്കന്‍ ഉക്രൈനില്‍ നടക്കുന്ന സംഘര്‍ഷള്‍ക്ക് തടയിടാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുതിനും ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

ഉക്രൈന്‍ സൈന്യവും റഷ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിമതരും തമ്മില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയായ കിഴക്കന്‍ ഉക്രൈനില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13000 പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആദ്യമായാണ് ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെയും ജെര്‍മന്‍ ചാന്‍സിലര്‍ എയ്ഞ്ചലെ മെര്‍ക്കലിന്റെയും മധ്യസ്ഥതയില്‍ പാരിസില്‍ വച്ച് ഇത്പുതിനും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

Comments are closed.