ഫിന്‍ലന്‍ഡിന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി മുപ്പത്തിനാലാം വയസ്സില്‍ സന്ന മാരിന്‍

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡിന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി മുപ്പത്തിനാലാം വയസ്സില്‍ സന്ന മാരിന്‍. ഗതാഗത മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള സന്ന മാരിന്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. ഇരുപത്തിയേഴാം വയസില്‍ സിറ്റി കൗണ്‍സില്‍ നേതാവായാണ് സന്ന രാഷ്ട്രീയത്തില്‍ എത്തിയത്.

രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ തട്ടകമായ ഫിന്‍ലന്‍ഡ് ലെഫ്റ്റ് അലയന്‍സ് നേതാവ് ലീ ആന്‍ഡേഴ്സണ്‍ (32), ഗ്രീന്‍ ലീഗ് നേതാവ് മരിയ ഓഷിയാലോ (34), സെന്‍ഡര്‍ പാര്‍ട്ടി നേതാവ് കാതറി കുളുമൂനൈ (32), സ്വീഡിഷ് പിപ്പീള്‍ പാര്‍ട്ടി നേതാവ് അന്ന മാജ ഹെന്റ്‌റിക്സണ്‍ (55) എന്നിവരാണ് രാജ്യത്തെ അഞ്ചു പ്രധാന രാഷ്ട്രിയ പാര്‍ട്ടികളെ നയിക്കുന്ന സ്ത്രീകള്‍.

Comments are closed.