എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അഴിമതിയാരോപണവുമായി വിമത പക്ഷം

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അഴിമതിയാരോപണവുമായി വിമത പക്ഷം. സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എന്‍ഡിപിയിലും എസ്എന്‍ ട്രസ്റ്റിലും വന്‍ അഴിമതി നടത്തിയെന്നും സംസ്ഥാനത്തെ ഒട്ടുമിക്ക യൂണിയനുകളും വെള്ളാപ്പള്ളിയുടേയും തുഷാറിന്റെയും പ്രവര്‍ത്തനങ്ങളില്‍ കടുത്ത വിയോജിപ്പ് ഉണ്ടെന്നും മാവേലിക്കര യൂണിയന് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസു ആരോപിക്കുകയാണ്.

നേരത്തെ അഡ്വ. സി.കെ. വിദ്യാസാഗറിന്റെ നേതൃത്വത്തില്‍ വെള്ളാപ്പള്ളിക്ക് എതിരെ വിമത നീക്കം നടത്തിയിരുന്നു. എസ്എന്‍ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. 136 യൂണിയനുകളില്‍ 90 എണ്ണവും ഒപ്പമുണ്ടെന്നാണ് അവകാശവാദം. തുടര്‍ന്ന് അടുത്ത മാസം എല്ലാവരുടേയും യോഗം വിളിച്ച് പരസ്യമായി പ്രതികരിക്കാനാണ് ശ്രമം.

Comments are closed.