ഉന്നാവോയില്‍ യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ മുഖ്യപ്രതിയുമായി യുവതി വിവാഹ കരാര്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ട്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ മുഖ്യപ്രതിയുമായി യുവതി വിവാഹ കരാര്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ട്. യുവതിയെ പൂട്ടിയിട്ട് കൂട്ട മാനഭംഗത്തിനിരയാക്കുകയും കേസില്‍ നിന്ന് പിന്‍മാറാത്തതിന് തീ കൊളുത്തി കൊല്ലുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി ശിവം ത്രിവേദി യുവതിയുമായി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിവാഹ കരാര്‍ ഒപ്പിട്ടെന്നും ആചാരങ്ങളോടെ ഇവരുടെ വിവാഹം നടന്നെന്നുമാണ് പുതിയ വിവരം.

ഹിന്ദു ആചാരങ്ങളോടെയും സ്വതന്ത്രമായും 2018 ജനുവരി 15ന് ഞങ്ങളുടെ വിവാഹം നടന്നതായി പ്രഖ്യാപിക്കുകയാണ്. ഞങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായി ഒരുമിച്ചു ജീവിക്കുന്നു. നിയമപരമായ തടസങ്ങള്‍ ഇല്ലാതിരിക്കാനാണ് ഇങ്ങനെയൊരു കരാറില്‍ ഒപ്പിടുന്നത് എന്ന് ശിവം ത്രിവേദി തയ്യാറാക്കിയ വിവാഹ കരാറില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ശിവം ത്രിവേദിയും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. എന്നാല്‍ കേസ് പിന്‍വലിക്കുന്നതിനായി യുവതിയെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കേസില്‍ യുവതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്.എന്‍. മൗര്യ പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഗ്രാമത്തിനു പുറത്തുള്ള കോടതിയിലേക്കു പോകുംവഴിയാണ് ശിവം ത്രിവേദിയും മറ്റു നാലു പ്രതികളും ചേര്‍ന്ന് യുവതിക്കു നേരെ അക്രമം നടത്തിയത്.

Comments are closed.