ഇന്ത്യയില്‍ ഒരു പൗരനും ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ന്യൂഡല്‍ഹി: മുസ്ളീങ്ങളെ ഒഴിവാക്കി അയല്‍രാജ്യങ്ങളിലെ മറ്റ്് മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്‍ വിവാദത്തില്‍ ഹിന്ദു രാഷ്ട്രമെന്ന സവര്‍ക്കറുടെ ആശയത്തെക്കുറിച്ചും ഇന്ത്യയിലെ ന്യൂനപക്ഷം ഭീതിയിലാണ് കഴിയുന്നതെന്ന പ്രചരണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് ബിജെപി വിചാരിക്കുന്നില്ലെന്നും അക്ഷരത്തിലും ആദര്‍ശത്തിലും ബിജെപി പിന്തുടരാന്‍ ആഗ്രഹിക്കുന്നതും ചെയ്യുന്നതും ഇന്ത്യന്‍ ഭരണഘടനയെയാണെന്നും ഇന്ത്യയുടെ ഏകമതവും അതുതന്നെയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി.

മുമ്പ് ഭരിച്ച കോണ്‍ഗ്രസ് രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ല. ഇത് മോഡി സര്‍ക്കാരാണ്. ഞങ്ങള്‍ വന്നത് സര്‍ക്കാരുണ്ടാക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും വേണ്ടിയാണ്. ഞങ്ങള്‍ രാഷ്ട്രീയം കളിക്കുന്നില്ല. ഞങ്ങള്‍ ഇവിടെ അഞ്ചു വര്‍ഷവും ഇരിക്കും. ഞങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ 2023 വരെ ചെയ്യും.

ക്യാമ്പിലേക്ക് പോയി അഭയാര്‍ത്ഥികളുടെ നില പരിശോധിച്ചാല്‍ ഒരു ദിവസം പോലം നഷ്ടപ്പെടുത്താതെ നിങ്ങള്‍ അവര്‍ക്ക് പൗരത്വാവകാശം നല്‍കുമെന്നും കൂടാതെ ഇന്ത്യയില്‍ ഒരു പൗരനും ഭീതിപ്പെടേണ്ട സാഹചര്യമില്ല. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഈ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയവര്‍ക്ക് മാത്രമാണ് പ്രശ്നം. അവര്‍ തങ്ങളുടെ സ്വന്തം പിഴവുകള്‍ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറയുന്നു.

Comments are closed.