പൗരത്വ നിയമം ചോദ്യം ചെയ്തിട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമം ചോദ്യം ചെയ്തിട്ടുള്ള മുസ്ലീം ലീഗിന്റെ അറുപതോളംഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുസ്ലീം ലീഗിന് പുറമെ കേരള മുസ്ലീം ജമാഅത്ത്, ജയറാം രമേഷ്, രമേശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്‍, ഡിവൈഎഫ്ഐ അസം ഗണപരിഷത് എന്നിവരടക്കം നല്‍കിയ ഹര്‍ജ്ജികളാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റീസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കുന്നത്.

ഹര്‍ജ്ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാകും വാദിക്കുന്നത്. ഹര്‍ജികളില്‍ വാദം കേള്‍ക്കാനാണ് സുപ്രീം കോടതി തീരുമാനിക്കുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച ശേഷമാകും തുടര്‍നടപടികള്‍ ഉണ്ടാകുന്നത്. അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ ലിസ്റ്റില്‍ ഇല്ലെങ്കിലും അഭിഭാഷകര്‍ കോടതിയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നതാണ്.

Comments are closed.