ദില്ലിയില്‍ ഇന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നു

ദില്ലി: ജിഎസ്ടി നിരക്ക് വര്‍ദ്ധന, ചില സാധനങ്ങള്‍ക്ക് കൂടുതല്‍ സെസ് ഏര്‍പ്പെടുത്തിയേക്കും തുടങ്ങിയ സൂചനകള്‍ക്കിടെ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ ചേരുന്നു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ നഷ്ടപരിഹാരത്തുകയായ 35298 കോടി രൂപ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചിരുന്നു.

കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം വൈകിക്കുന്നത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതുകൂടി കണക്കലെടുത്തായിരുന്നു കേന്ദ്ര തീരുമാനം നടപ്പാക്കുന്നത്. തുടര്‍ന്ന് ശനിയാഴ്ച സാമ്പത്തിക മേഖലയിലെ ഉന്നതരുമായി പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുകയാണ്.

Comments are closed.