പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാരിനെ കൊണ്ട് പിന്‍വലിപ്പിക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് കമല്‍ ഹാസന്‍

ചെന്നൈ : പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാരിനെ കൊണ്ട് പിന്‍വലിപ്പിക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ഹാസന്‍. ജനങ്ങള്‍ക്ക് കൂടി അധികാരം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇത് ഒരു ജനാധിപത്യമാകുക. ഈ ജനവിരുദ്ധ സര്‍ക്കാരിനെ നീക്കം ചെയ്യുന്നതുവരെ ഞാന്‍ വിശ്രമിക്കുകയില്ലെന്നും നമ്മളാരും വിശ്രമിക്കരുതെന്നും കമല്‍ഹാസന്‍ പറയുന്നു.

തമിഴ് ജനതയുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങളെ അവര്‍ വഞ്ചിച്ചു. അവര്‍ യജമാനന്മാരെ അനുസരിക്കുന്നു. അവരുടെ യജമാനന്മാര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാം. ചിലര്‍ക്ക് ബി.ജെ.പിയോടുള്ള ഭയം നിലനില്‍ക്കുന്നുണ്ടെന്നും മിക്ക ശബ്ദങ്ങളേയും അവര്‍ അടക്കിനിര്‍ത്തുകയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തൂത്തുക്കുടി പോലീസ് വെടിവയ്പ്പ് പോലുള്ള സംഭവങ്ങള്‍ അവരെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

Comments are closed.