മഹാരാഷ്ട്രയില്‍ കഞ്ചാവ് വീട്ടില്‍ വളര്‍ത്തിയതിന് രണ്ടുപേര്‍ അറസ്റ്റിലായി

മുംബൈ : മഹാരാഷ്ട്രയിലെ മഹുലിലെ ചെമ്പൂരില്‍ കഞ്ചാവ് വീട്ടില്‍ വളര്‍ത്തിയതിന് രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന്, വിലക്കിയ കഞ്ചാവ് വിത്തുകള്‍ ഓഡര്‍ ചെയ്ത നിഖില്‍ ശര്‍മ്മ, ഫ്രെനിക്സ് രാജയ്യ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് ഒരു കിലോഗ്രാം കഞ്ചാവും 54 ഗ്രാം മയക്കുമരുന്നും എല്‍എസ്ഡിയും പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ചെടി വളര്‍ത്തുന്നതിനായി പ്രത്യേക സംവിധാനം ഇവര്‍ ഫ്‌ലാറ്റില്‍ ഒരുക്കിയിരുന്നു. നെതര്‍ലന്‍സില്‍നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിത്ത് കിട്ടിയതെന്നാണ് പൊലീസ് പറയുന്നത്. അറ്സറ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് ഡിസംബര്‍ 20 വരെ പോലീസ് കസ്റ്റിഡിയില്‍ വിടുകയുമായിരുന്നു.

Comments are closed.