വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് മികച്ച നേട്ടം

വിശാഖപട്ടണം: വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് മികച്ച നേട്ടം. 2017ല്‍ 1293 റണ്‍സ് നേടി റെക്കോര്‍ഡിട്ട രോഹിത് വിശാഖപട്ടണത്ത് തന്റെ റെക്കോര്‍ഡ് തകര്‍ത്തു. ഏകദിനത്തില്‍ 2019ല്‍ രോഹിത് 1300 റണ്‍സ് നേടി. രോഹിത് 52 പന്തില്‍ 40 റണ്‍സ് പിന്നിട്ടിരുന്നു. 1292 റണ്‍സാണ് 2019ല്‍ കോലിയുടെ സമ്പാദ്യം.

എന്നാല്‍ വിശാഖപട്ടണത്ത് കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് ശതകങ്ങളുള്ള കോലിക്ക് ഇന്ന് ബാറ്റ് ചെയ്യാനായാല്‍ രോഹിത്തിനെ പിന്നിലാക്കാവുന്നതാണ്. ഇന്നത്തെ മത്സരത്തില്‍ കളിക്കുന്ന വിന്‍ഡീസ് താരം ഷായ് ഹോപ് 1225 റണ്‍സുമായി 2019ലെ ഏകദിനത്തില്‍ മൂന്നാമതാണ്. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തില്‍ കിംഗ് കോലിയെ മറികടക്കാനും രോഹിത്തിനായിരുന്നു.

Comments are closed.