ഉത്തര്‍പ്രദശില്‍ തീ കൊളുത്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പതിനെട്ടു വയസ്സുകാരി മരിച്ചു

ഉത്തര്‍പ്രദശ് : ഉത്തര്‍പ്രദേശിലെ ഫത്തേഹ് പൂരില്‍ അയല്‍വാസിയായ ബന്ധു ബലാംത്സംഗ ശേഷം തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പതിനെട്ടു വയസ്സുകാരി മരണപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച അയല്‍വാസിയായ ബന്ധു യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയും ബലാത്സംഗ വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ തുടര്‍ന്ന് തീ കൊളുത്തുകയുമായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് 90 ശതമാനം പൊള്ളലേറ്റ യുവതി കാണ്‍പൂരിലെ ലാലാ ലജ്പത് റായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ തീ കൊളുത്തിയ ശേഷം സംഭവ സ്ഥത്തു നിന്നും ഓടിരക്ഷപെട്ട പ്രതി പിന്നീട് പോലീസ് പിടിയിലായി.

Comments are closed.