നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജ്ജി കോടതി തള്ളി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ തെളിവായിരുന്ന ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജ്ജി കോടതി തള്ളി. എന്നാല്‍ ദിലീപിന് പുറമേ സുനില്‍ കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍ കുമാര്‍ എന്നിവര്‍ക്കും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദീലിപെത്തില്ലെന്നും പകരം അഭിഭാഷകനും സാങ്കേതിക വിദഗ്ദ്ധനുമാണ് പരിശോധിക്കുന്നത്. സാങ്കേതിക വിദഗ്ദ്ധന്റെ കൂടുതല്‍ വിവരങ്ങള്‍ ദിലീപ് കോടതിക്ക് കൈമാറുകയും ജഡ്ജിക്കൊപ്പം ഇരുന്നാകും പ്രതികളും അഭിഭാഷകരും ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

Comments are closed.