ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം 195 നെതിരെ 228 വോട്ടിന് അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപിനെതിരെ അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ രണ്ട് കുറ്റാരോപണങ്ങളായിരുന്നു ചുമത്തിയിരുന്നത്.

അതേസമയം 435 അംഗ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം ഡെമോക്രറ്റുകള്‍ക്കായതിനാല്‍ പ്രമേയം പാസാകുമെന്ന് ഉറപ്പിച്ചിരുന്നു. അധികാര ദുര്‍വിനിയോഗം 197 നെതിരെ 230 വോട്ടിന് പാസായി .എന്നാല്‍ സെനറ്റിലും പാസായാല്‍ മാത്രമേ ട്രംപിനെതിരെ വിചാരണ നടക്കുകയുള്ളു. പക്ഷേ സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യും. അഞ്ച് വിചാരണയുണ്ട്. ഇതിന് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാവുന്നതാണ്.

Comments are closed.