കമ്പനിക്കുള്ളിലെ അവകാശങ്ങളെക്കുറിച്ച് ചോദ്യം ചെയ്തതിന് ഗൂഗിള്‍ ജീവനക്കാരിയെ പിരിച്ചുവിട്ടു

സാന്‍ ഫ്രാന്‍സിസ്‌കോ: ആഭ്യന്തര അവകാശങ്ങളെക്കുറിച്ച് ചോദ്യം ചെയ്തതിന് ഗൂഗിള്‍ ജീവനക്കാരിയെ പിരിച്ചുവിട്ടു. ശബ്ദം ഉയര്‍ത്തിയ അഞ്ചാമത്തെ ആളായ ഇവര്‍ ബ്രൗസര്‍ സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ സ്പിയേര്‍സിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ പിരിച്ചുവിട്ടതായി നോട്ടീസ് നല്‍കുകയുമായിരുന്നു.

എന്നാല്‍ താന്‍ ഒരു ചെറിയ വരികളില്‍ ഉള്ള ഒരു വിജ്ഞാപനം മാത്രമാണ് തയ്യാറാക്കിയതെന്നും മുന്നറിയിപ്പ് ഒന്നും നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ജീവനക്കാരി പറഞ്ഞു. കൂടാതെ നേരത്തെയും തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം തന്നോട് കമ്പനി വിശദീകരണം ചോദിച്ചിരുന്നുവെന്നും ഇവര്‍ പറയുകയാണ്.

പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നേരത്തെ പുറത്താക്കിയ നാലു പേരും അമേരിക്കന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതില്‍ നടപടി ആരംഭിച്ചുവരുന്നുണ്ട്. അതേസമയം, കുറച്ചുപേര്‍ക്ക് മാത്രം പ്രവേശനമുള്ള ആഭ്യന്തര സംവിധാനത്തില്‍ ഭേദഗതി വരുത്താന്‍ ശ്രമിച്ചതിനാണ് ജീവനക്കാരിയെ പുറത്താക്കിയതെന്നാണ് കമ്പനിയുടെ പ്രതികരണം.

Comments are closed.