സിനിമാ താരങ്ങള്‍ പൗരത്വ നിയമ ഭേദഗതി ഒരു തവണയെങ്കിലും വായിക്കാന്‍ തയ്യാറാകണം : കെ.സുരേന്ദ്രന്‍

കൊച്ചി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധമറിയിച്ച് നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയതിനെത്തുടര്‍ന്ന് പൗരത്വ നിയമ ഭേദഗതി ഒരു തവണയെങ്കിലും വായിക്കാന്‍ സിനിമാ താരങ്ങള്‍ തയ്യാറാകണമെന്നും താരങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് മറ്റുള്ളവരുടെ തിരക്കഥ അനുസരിച്ചാണ്.

എന്നാല്‍, ജീവിതത്തില്‍ അങ്ങനെയാകരുത്. വസ്തുത തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള സാമാന്യ നീതി പുലര്‍ത്താന്‍ താരങ്ങള്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രതികരിക്കുകയായിരുന്നു. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന ഗീബില്‍സിയന്‍ തന്ത്രമാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഒരു മതന്യൂനപക്ഷത്തെയും ബാധിക്കില്ല. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. പൗരത്വ ബില്ലിന്റെ യാഥാര്‍ത്ഥ്യം ജനങ്ങളില്‍ എത്തിക്കാന്‍ ബിജെപി വിപുലമായ പ്രചരണ പരിപാടികള്‍ നടത്തുമെന്നും സുരേന്ദ്രന്‍ വ്യകത്മാക്കി.

Comments are closed.