സൗദി അറേബ്യയില്‍ തൃശ്ശൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ തൃശ്ശൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കാഞ്ഞതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്ന് നോക്കിയപ്പോഴാണ് കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം ആമണ്ടൂര്‍ സ്വദേശി തൈപ്പറമ്പില്‍ ഹൗസില്‍ ഹുസൈന്‍ (53) റിയാദ് അഖീഖിലെ താമസ സ്ഥലത്ത് മരിച്ചതായി കണ്ടെത്തിയത്.

15 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം ഒരു റസ്റ്റോറന്റില്‍ ജീവനക്കാരനാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യ: വാഹിദ. മക്കള്‍: അജ്മല്‍, റുഖ്‌സാന, റസ്മിയ. സഹോദരങ്ങള്‍: ശംസുദ്ദീന്‍, അയൂബ് (ദമ്മാം), അഷ്‌റഫ് എന്നിവരാണ്.

Comments are closed.