മന്‍മോഹന്‍സിംഗ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ച് പ്രസംഗിക്കുന്നതിന്റെ വീഡിയോ പുറത്തു വിട്ട് ബിജെപി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് വേണ്ടി കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് 2003 ല്‍ രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ച് പ്രസംഗിക്കുന്നതിന്റെ പഴയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബിജെപി.

2003 ല്‍ പ്രതിപക്ഷ നേതാവായി രാജ്യസഭയില്‍ പ്രസംഗിക്കുമ്പോള്‍ പൗരത്വത്തിനായി സമീപിച്ചിരിക്കുന്ന പാകിസ്താനിലെയും ബംഗ്ളാദേശിലെയും പീഡിതരായ ന്യൂനപക്ഷങ്ങളോടുള്ള സമീപനം മയപ്പെടുത്തിക്കൂടേ എന്ന് ചോദിക്കുന്നു. ഇതു തന്നെയല്ലേ പൗരത്വ ഭേദഗതി ബില്‍. ഈ വിഷയത്തില്‍ അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ എനിക്ക് ചിലത് പറയാനുണ്ട്. രാജ്യ വിഭജനത്തിന് ശേഷം ബംഗ്ളാദേശ് പോലെയുള്ള രാജ്യങ്ങളിലെ ന്യുനപക്ഷങ്ങള്‍ വലിയ പീഡനം നേരിടുന്നുണ്ട്. ദൗര്‍ഭാഗ്യവാന്മാരായ ഇത്തരം ജനത അഭയാര്‍ത്ഥികളാകുമ്പോള്‍ അവരോട് അനുകമ്പയോടെയുള്ള സമീപനം നമ്മുടെ ധാര്‍മ്മികതയാണ്. ഇവര്‍ക്ക് പൗരത്വം നല്‍കുന്ന നിലപാടാകണം നമ്മുടേത് എന്ന് മന്‍മോഹന്‍ സിംഗ് പറയുന്നു.

കൂടാതെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അദ്വാനിയുടെ ശ്രദ്ധയെ ക്ഷണിച്ചു കൊണ്ട് ഇത് ഉപ പ്രധാനമന്ത്രി മനസ്സില്‍ വെയ്ക്കണമെന്നും ഭാവിയില്‍ ഇവരുടെ പൗരത്വത്തിനുള്ള നടപടി പരിഗണിക്കണമെന്നും ആവശ്യപ്പെടുകയാണ്.

Comments are closed.