കൊച്ചിയിലെ നിരവധി റോഡുകളില്‍ അപകടക്കുഴികളുണ്ടെന്ന് അമിക്കസ് ക്യൂറി

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് കൂനമ്മാവ് സ്വദേശി യദുലാല്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ ഹൈക്കോടതി മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും എന്നാല്‍ നഗരത്തിലെ നിരവധി റോഡുകളില്‍ അപകടക്കുഴികളുണ്ടെന്ന് അഭിഭാഷകരായ വിനയ് ഭട്ടും, ദീപക്കും കൃഷ്ണയും നഗരത്തിലെ വിവിധ റോഡുകള്‍ നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തുകയായിരുന്നു.

തുടര്‍ന്ന് റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനായി അടുത്ത ഘട്ടത്തില്‍ എഞ്ചിനിയര്‍മാരുടെ സഹായം തേടുമെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. അതേസമയം റോഡുകളുടെ നിലവാരം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നതാണ്. റോഡുകളിലെ കുഴികളുടെ ഫോട്ടോകള്‍ സഹിതം അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കും.

അതേസമയം കളക്ടര്‍ എസ് സുഹാസ് കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്തുകയും യദുലാലിന്റെ മരണത്തെക്കുറിച്ചുള്ള മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കുന്നു.

Comments are closed.