ടാറ്റ ഗ്രൂപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിലയിലാണ് നാമിപ്പോഴുള്ളത് : എന്‍ ചന്ദ്രശേഖരന്‍

ദില്ലി: ടാറ്റ സണ്‍സ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട എന്‍സിഎല്‍എടി വിധിയെത്തുടര്‍ന്ന് കമ്പനിക്ക് തങ്ങളുടെ കേസില്‍ ഉറച്ച വിശ്വാസമുണ്ടെന്നും അനുയോജ്യമായ തുടര്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിക്കൊണ്ട് ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് കത്തയച്ചിരിക്കുകയാണ് എന്‍ ചന്ദ്രശേഖരന്‍.

കത്തിന്റെ പൂര്‍ണ്ണരൂപം

‘ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ,

ഇതിനോടകം തന്നെ, മറ്റ് വിഷയങ്ങളെ ഒഴിച്ച്, എന്നെ ടാറ്റ സണ്‍സ് ചെയര്‍മാനാക്കിയതില്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച എന്‍സിഎല്‍എടി വിധി നിങ്ങള്‍ കണ്ടിരിക്കാം. ടാറ്റ സണ്‍സിന് ഈ കേസിന്റെ ശക്തിയില്‍ ഉറച്ച വിശ്വാസമുണ്ട്. തുടര്‍ന്ന് അനുയോജ്യമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. ഈ സമയത്ത് നിങ്ങളോരോരുത്തരുടെയും അടുത്ത് എത്തേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

2017 ഫെബ്രുവരിയിലാണ് എന്നോട് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അന്ന് മുതല്‍ സ്ഥിരത നിലനിര്‍ത്താനും ആരോഗ്യപരമായ സാമ്പത്തിക നിലയിലേക്ക് ഉറച്ച നിലയില്‍ മുന്നേറാനും, 150 വര്‍ഷത്തെ അടിയുറച്ച മൂല്യബോധങ്ങളോടെ ബിസിനസ് നടത്താനും തത്പരകക്ഷികളോടുള്ള ഉത്തരവാദിത്തത്തെ ആദരിച്ച് കൊണ്ട് നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഭാവിയിലേക്ക് മാറ്റങ്ങളോടെ മുന്നേറാനും ശ്രമിച്ചിട്ടുണ്ട്.

മുന്നോട്ട് പോകുമ്പോള്‍, ടാറ്റ ഗ്രൂപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിലയിലാണ് നാമിപ്പോഴുള്ളത്. എല്ലാ ജീവനക്കാരും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തത്പരകക്ഷികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. ഈ സ്ഥാപനത്തിന്റെ പെരുമ ഉയര്‍ത്തുന്നതിനായി നമ്മള്‍ ഒന്നായി പ്രവര്‍ത്തിക്കും. ആശംസകളോടെ, ചന്ദ്ര.’

Comments are closed.