ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില ഉയരുന്നു

ദില്ലി: ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില ഉയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് വന്നത്. പഞ്ചാബിലും യുപിയിലും ബംഗാളിലും കാലം തെറ്റി പെയ്ത മഴയാണ് ഇതിനു കാരണം.

ഉരുളക്കിഴങ്ങിന് ദില്ലിയില്‍ 32 രൂപയും മറ്റ് നഗരങ്ങളില്‍ 40 നും 50 നും ഇടയിലുമായിരുന്നു വില. പരമാവധി പത്ത് ദിവസത്തിനുള്ളില്‍ ഉരുളക്കിഴങ്ങിന്റെ വില താഴുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. പുതിയ സ്റ്റോക്ക് അപ്പോഴേക്കും വിപണിയിലെത്തുന്നതാണ്. കാല്‍ക്കത്തയില്‍ വില ഇരട്ടിയായി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും വന്‍ വിലക്കയറ്റമാണ് ഉണ്ടായത്.

Comments are closed.