ഷെയ്ന്‍ നിഗത്തിന്റെ വിലിക്കില്‍ തുടര്‍ നടപടികള്‍ക്കായി ഇന്ന് കൊച്ചിയില്‍ യോഗം ചേരുന്നു

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വിലിക്കില്‍ തുടര്‍ നടപടികള്‍ക്കായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയില്‍ യോഗം ചേരുന്നു. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് ഷെയ്ന്‍ നിഗം വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടില്‍ ഷെയ്‌നിനെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളും പറയുന്നത്.

കൂടാതെ ഉപേക്ഷിച്ച സിനിമകള്‍ക്ക് ചെലവായ 7 കോടി രൂപ തിരികെ വാങ്ങാന്‍ നിയമ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നതായിരുന്നു. അതേസമയം മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഷെയ്ന്‍ നിഗം പ്രതികരിച്ചത്.

Comments are closed.