ചില ഡോക്ടര്‍മാര്‍ അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മരുന്ന് കുറിപ്പടികള്‍ വ്യക്തമായി എഴുതണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം വന്നിട്ട് ആറ് വര്‍ഷമായി. എന്നാല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ചില ഡോക്ടര്‍മാര്‍ അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഇ ഹെല്‍ത്ത് പദ്ധതിയിലൂടെ പല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്ന് കുറിപ്പടികള്‍ ഡിജിറ്റല്‍ ആക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്‍കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.

Comments are closed.