ഇന്ത്യയിലെ ഐഎസ്ആര്‍ഒയുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഇമെയില്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐഎസ്ആര്‍ഒയുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഇമെയില്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചു. ഐ.എസ്.ആര്‍.ഒ, ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, വിദേശകാര്യ മന്ത്രാലയം, ആറ്റോമിക് എനര്‍ജി റെഗുലേഷന്‍ ബോര്‍ഡ്, സെബി എന്നീ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഇമെയില്‍ ഐഡികളാണ് നഷ്ടമായത്.

വിവരങ്ങള്‍ ചോര്‍ന്ന മൂവായിരത്തോളം സര്‍ക്കാര്‍ ഇ മെയില്‍ ഐഡികളിലാണ് ഐഎസ്ആര്‍ഒയുടെയും ആണവശാസ്ത്രജ്ഞരുടെയും ഇമെയില്‍ ഐഡികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ട്. എന്നാല്‍ അംബാസിഡര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും ഇമെയിലുകളും ചോര്‍ത്തിയെന്നാണ് വിവരം. എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവരാണോ അകത്തുള്ളവരാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Comments are closed.