കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന് ; തുടര്‍ന്ന് ഭാരവാഹികള്‍ക്കുള്ള ചുമതല വിഭജിക്കും

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന് നടക്കുന്നു. തുടര്‍ന്ന് ഭാരവാഹികള്‍ക്കുള്ള ചുമതല വിഭജിച്ച് കൊടുക്കലാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ പൗരത്വ നിയമത്തിനെതിരായ തുടര്‍സമരങ്ങളും പട്ടികയ്‌ക്കെതിരെ കെ മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയാവുന്നതാണ്.

കെപിസിസി ഭാരവാഹി പട്ടികയില്‍ ആകെ 47 പേരുള്ളതില്‍ 2 പേര്‍ വൈസ് പ്രസിഡന്റുമാരും 34 പേര്‍ ജനറല്‍ സെക്രട്ടറിമാരുമാണ്. പിസി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, കെപി ധനപാലന്‍, കെസി റോസക്കുട്ടി, പദ്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സിപി മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, ടി സിദ്ധിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോണ്‍ നാരായണന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. കെകെ കൊച്ചുമുഹമ്മദാണ് ട്രഷറര്‍.

പാലോട് രവി, എഎ ഷുക്കൂര്‍, കെ സുരേന്ദ്രന്‍, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം കോശി, പിഎം നിയാസ്, പഴകുളം മധു, എന്‍ സുബ്രമണ്യന്‍, ജെയ്‌സണ്‍ ജോസഫ്, കെ ശിവദാസന്‍ നായര്‍, സജീവ് മാറോളി, കെപി അനില്‍കുമാര്‍, എ തങ്കപ്പന്‍, അബ്ദുള്‍ മുത്തലിബ്, വിഎ കരീം, റോയ് കെ പൗലോസ്, ടിഎം സക്കീര്‍ ഹുസൈന്‍, ജി രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സിആര്‍ മഹേഷ്, ഡി സുഗതന്‍, എം മുരളി, സി ചന്ദ്രന്‍, ടോമി കല്ലാണി, ജോണ്‍സണ്‍ അബ്രഹാം, മാത്യു കുഴല്‍നാടന്‍, കെ പ്രവീണ്‍ കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എംഎം നസീര്‍, ഡി സോന, അബ്ദുള്‍ റഹ്മാന്‍, ഷാനവാസ് ഖാന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.

Comments are closed.