സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യുഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 6% മുതല്‍ 6.5% വരെ വളര്‍ച്ച നേടുമെന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 5 % വളര്‍ച്ചയാണ് കൈവരിച്ചതെന്നും നടപ്പുവര്‍ഷത്തില്‍ ആഗോള വിപണിയിലെ മാന്ദ്യം രാജ്യത്തെ ബാധിച്ചതും ധനകാര്യ മേഖലയിലെ നിക്ഷേപം കുറഞ്ഞതും ഒരു പതിറ്റാണ്ടിനിടെയിലെ തകര്‍ച്ച നേരിടാന്‍ ഇടയാക്കി.

കയറ്റുമതിയും ബിസനസും വസ്തുവിന്റെ രജിസ്ട്രേഷനും നികുതി അടയ്ക്കലും ലളിതമാക്കുന്നതിലുള്ള തടസ്സങ്ങള്‍ നീക്കണം. പൊതുമേഖല ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തണമെന്നും സര്‍വേയില്‍ പറയുന്നു. കൂടാതെ വിപണിയും സമ്പദ് വ്യവസ്ഥയും മെച്ചപ്പെടുത്തുന്നതിന് 10 പുതിയ ആശയങ്ങളാണ് സാമ്പത്തിക സര്‍വേയില്‍ വ്യകതമാക്കുന്നത്.

Comments are closed.